ബാലരാമപുരം: ഓണത്തിന്റെ മറവിൽ ബാലരാമപുരത്ത് സർക്കാർ ഓഫീസിൽ കവർച്ച. ബാലരാമപുരം തെക്കേക്കുളം വില്ലേജ് ഓഫീസിൽ നിന്നു രണ്ട് ലാപ്ടോപ് മോഷണം പോയി. തൊട്ട് സമീപം ആയുർവേദ ആശുപത്രിയിൽ പൂട്ട് പൊളിച്ച് മോഷണ ശ്രമം നടത്തി. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. വില്ലേജ് അധികൃതർ നൽകിയ പരാതിയിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.