publi

തിരുവനന്തപുരം: തലസ്ഥാനത്തെ സാംസ്‌കാരിക പ്രവർത്തകരിൽ പ്രമുഖനും ഗവേഷകനും ഗ്രന്ഥകാരനുമായിരുന്ന എൻ.കെ.വിജയകുമാറിന്റെ അസാന്നിദ്ധ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ശ്രേഷ്ഠ പബ്ളിക്കേഷനും അപരിഹാര്യമായ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കെ.പി.സി.സി. വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എൻ.കെ.വിജയകുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.ചെറിയാൻ ഫിലിപ്പ്, കരകുളം കൃഷ്ണ പിള്ള, കെ. മോഹൻ കുമാർ, എം.ആർ. തമ്പാൻ,ഡോ.ആർ.വത്സലൻ ,വിനോദ് സെൻ,ചെമ്പഴന്തി അനിൽ, ആറ്റിപ്ര അനിൽ, ആർ.വി.രാജേഷ്,ഹരികുമാർ,എം.ആർ.സൈമൺ തുടങ്ങിയവർ സംസാരിച്ചു.