കുളത്തൂർ : 171 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ 7 ന് നടക്കും. രാവിലെ 4.30 ന് മഹാഗണപതി ഹവനം, 5. 05 ന് നിർമ്മാല്യ ദർശനം, 5.30 ന് വിശേഷാൽ ഗുരുപൂജ, 6 ന് ഉഷപൂജ, 8 ന് പന്തീരടി പൂജ, 10.30 ന് സജീവ് കൃഷ്ണൻ നടത്തുന്ന ഗുരു ജയന്തി പ്രഭാഷണം. 12.30 ന് വിശേഷാൽ ഗുരുപൂജ, 1 മണി മുതൽ അന്നദാനം, വൈകിട്ട് 5.30 ന് മതസൗഹാർദ ഘോഷയാത്ര. രാത്രി 7 ന് ഗുരുദേവ ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ ഗുരുപൂജയോടെ ഈ വർഷത്തെ ഗുരു ജയന്തി ചടങ്ങുകൾ സമാപിക്കുമെന്ന് ക്ഷേത്രസമാജം പ്രസിഡന്റ് ജി. ശിവദാസനും സെക്രട്ടറി എസ്. സതീഷ് ബാബുവും അറിയിച്ചു.