തിരുവനന്തപുരം എസ്.എൻ.ഡി.പി യോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഉള്ളൂർ ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ ശ്രീനാരായണഗുരു ജയന്തി ആഘോഷവും ചതയദിന സദ്യയും 7ന് നടക്കും.രാവിലെ 10.30ന് ദന്തൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ഡോ.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും.സൊസൈറ്റി സെക്രട്ടറി നിരാഴി അനിൽ സ്വാഗതം പറയും.രോഗികൾക്കുള്ള ഓണക്കോടി വിതരണം കടകംപ്പള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും.ഡെപ്യൂട്ടി മേയർ പി.കെ രാജു,കൗൺസിലർമാരായ ഡി.ആർ അനിൽ,ജോൺസൻ ജോസഫ്,ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ.രവിചന്ദരൻ,മെഡിക്കൽ കോളേജ് സൂപ്രണ്ട് വി.എസ് സുനിൽകുമാർ,എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ ബാഹുലേയൻ,സി.എം.പി സംസ്ഥാന സെക്രട്ടറി എം.പി സാജു,ബി.ജെ.പി സംസ്ഥാന സെക്രട്ടറി സുരേഷ്,മാദ്ധ്യമപ്രവർത്തകൻ കെ.ശ്രീകണ്ഠൻ,നെടുമങ്ങാട് രാജേഷ്,അനീഷ് ദേവൻ,സുനിൽ ബാബു തുടങ്ങിയവർ പങ്കെടുക്കും.