കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിലെ 30 ശാഖകളും ഗുരുമന്ദിരങ്ങളും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടന്നു.ജയന്തി സന്ദേശ വിളംബര ഘോഷയാത്രകൾ, കുട്ടികൾക്കായി വിവിധ പരിപാടികൾ,ശാഖായോഗം-വനിതാസംഘം-യൂത്ത് മൂവ്മെന്റ് യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ ഗുരുദേവ കീർത്തന പാരായണം എന്നിവ നടന്നു. ആര്യനാട് യൂണിയൻ ആസ്ഥാനത്ത് നടന്ന യൂണിയൻ തല ആഘോഷം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർമ്മാർ,വനിതാസംഘം-യൂത്ത്മൂവെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

വീരണകാവ് ശാഖ

ശാഖയിൽ സമൂഹ പ്രാർത്ഥന,ചതയപൂജ,ഗുരുപുഷ്പാഞ്ജലി,ജയന്തി സന്ദേശ യോഗം എന്നിവ നടന്നു.ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ശാഖാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖാ വൈസ് പ്രസിഡന്റ് ടി.ആർ.സുരേഷ്,സെക്രട്ടറി കെ.സുധൻ,യൂണിയൻ കമ്മിറ്റിയംഗം കെ.വി.അശോകൻ,കമ്മിറ്റിയംഗങ്ങളായ കെ.സുദർശനൻ, മഠത്തിക്കോണം വിജയൻ,കെ.കമലാസനൻ,ആർ.രാജൻ,വനിതാ സംഘം പ്രസിഡന്റ് ആർ.ശോഭന,സെക്രട്ടറി എസ്.ശ്രീകല,യൂത്ത്മൂവ്മെന്റ് ചെയർമാൻ ജെ.സുജിത്ത്,കൺവീനർ എം.പ്രശാന്ത് എന്നിവർ സംസാരിച്ചു.

കൊറ്റംപള്ളി ശാഖ

കൊറ്റംപള്ളിശാഖയിൽ ഗുരുപൂജ,ഓണമത്സരങ്ങൾ,കരാക്കേ ഭക്തിഗാനസുധ,തിരുവോണ നിലാവ് നൃത്ത സന്ധ്യ,ചതയപൂജ,പുഷ്പാഭിഷേകം,ഘോഷയാത്ര എന്നിവ നടന്നു.ചതയദിന സമ്മേളനം വനിതാസംഘം ആര്യനാട് യൂണിയൻ പ്രസിഡന്റ് സുനിടീച്ചർ ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ സി.രവീന്ദ്രൻ സ്മാരക അവാർഡ് വിതരണവും,ഡോ.ബി.അർജ്ജുനൻ സ്നേഹാദരവ് സമർപ്പണവും നടത്തി.ശാഖാ പ്രസിഡന്റ് എ.മോഹനകുമാർ,സെക്രട്ടറി കൊറ്റംപള്ളി ബിനു,പഞ്ചായത്തംഗം എസ്.ലതാകുമാരി,ഡോ.എൻ.സ്വയംപ്രഭ,വനിതാസംഘം യൂണിയൻ ട്രഷറർ ലളിതാംബിക തുടങ്ങിയവർ സംസാരിച്ചു.

കോട്ടയ്ക്കകം ശാഖ

ആര്യനാട് കോട്ടയ്ക്കകം ശാഖയിലെ തെക്കൻ ശിവഗിരി ഗുരുദേവ സരസ്വതീക്ഷേത്രത്തിൽ ജയന്തി ആഘോഷവും സരസ്വതീദേവിയുടെ പ്രതിഷ്ഠാ വാർഷികവും നടന്നു.ഗുരുപൂജപ്രത്യേക ക്ഷേത്ര ചടങ്ങുകൾ,കലശാഭിഷേകം,അവാർഡ്ദാനം, ഘോഷയാത്ര എന്നിവ നടന്നു. ആര്യനാട് ശാഖയിലെ ഭജനമഠം ഗുരുദേവ ക്ഷേത്രത്തിൽ പ്രത്യേക ഗുരുപൂജ.ഗുരുപുഷ്പാഞ്ജലി.ഗുരുദേവ കീർത്തനാലാപനം പ്രത്യേക ക്ഷേത്ര ചടങ്ങുകൾ എന്നിവ നടന്നു.

ആര്യനാട് ടൗൺശാഖ

ആര്യനാട് ടൗൺ ശാഖയിൽ ഗുരുപൂജ,ഘോഷയാത്ര എന്നിവ നടന്നു.ശാഖാ അഡ്മിനിസ്ട്രേറ്റർ വി.ശാന്തിനി,ചെയർമാൻ എസ്.രാജേന്ദ്രൻ,കൺവീനർ എസ്.സുദേവൻ എന്നിവർ നേതൃത്വം നൽകി.

ഊരൂട്ടമ്പലം ശാഖ

നേമം യൂണിയനിലെ ഊരൂട്ടമ്പലം ശാഖയിൽ നടന്ന ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി മേലാംകോട് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.നേമംയൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.മോഹനൻനായർ ജയന്തി സന്ദേശം നൽകി.യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,യോഗം ഡയറക്ടർമാരായ വിളപ്പിൽ ചന്ദ്രൻ,നടുക്കാട് ബാബുരാജ്,യൂണിയൻ കൗൺസിലർമ്മാർ,ശാഖാ സെക്രട്ടറി ഡി.സുധാകരൻ,വനിതാ സംഘം യൂണിയൻ കമ്മിറ്റിയംഗം ഗിരിജ രമേഷ്,ശാഖാ വൈസ് പ്രസിഡന്റ് ടി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.ആര്യനാട് യൂണിയനിലെ പന്നിയോട്,വെളിയന്നൂർ,ഉഴമലയ്ക്കൽ,പറണ്ടോട്,കൊക്കോട്ടേല,കുറ്റിച്ചൽ ടൗൺ,പരുത്തിപ്പള്ളി,ഉത്തരംകോട്,ആലംകോട്,കുരുതംകോട്,പോങ്ങോട്,മീനാങ്കൽ,പനയ്ക്കോട്,ഉഴപ്പാക്കോണം ശാഖകളിലും പ്രത്യേക ജയന്തി ആഘോഷ പരിപാടികൾ നടന്നു.