വിഴിഞ്ഞം: സെന്റ് മേരീസ് എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സ്വരുക്കൂട്ടിയ തുകയുപയോഗിച്ച് സ്നേഹാലയത്തിലെ അമ്മമാർക്ക് ഓണക്കോടികളും, അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ വീടുകളിലെത്തി ആദരിച്ചും തിരുവോണ ദിനം ആഘോഷിച്ചു. യാത്രാമദ്ധ്യേ
കുട്ടിപ്പൊലീസുകാരെ വഴിയിൽ കണ്ട് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് കാര്യം തിരക്കി. അവർക്കൊപ്പം എസ്.എച്ച്.ഒയും കൂടി. ഔദ്യോഗികമായ തിരക്കിനിടയിലും തങ്ങളെ അഭിനന്ദിക്കാൻ ഓടിയെത്തിയ എസ്.എച്ച്.ഒയ്ക്ക് കുട്ടിപ്പൊലീസുകാരുടെ നന്ദിയും അറിയിച്ചു. കേഡറ്റ് അവിനയ അന്ന, കേഡറ്റ് ആദൻ എന്നിവർ നേതൃത്വം നൽകി.