shinoj

നെയ്യാറ്റിൻകര: കേരള മദ്യനിരോധന സമിതിയും ചർച്ച് ഓഫ് ഏൽ-ഏലിയോൺ തൊഴുക്കൽ സഭയും സംയുക്തമായി ലഹരിക്കെതിരെ നടത്തിയ 'നാളെക്കായി നാടുണർത്താം' എന്ന സന്ദേശസംഗമം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള മദ്യനിരോധന സമിതി ഓൾഇന്ത്യ കമ്മിറ്റി പ്രസിഡന്റ് കെ.പി.ദുര്യോധനൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ സാബുലാൽ,മുനിസിപ്പൽ ചെയർമാൻ രാജമോഹനൻ,എം.എസ്.അലോഷ്യസ്,ഡി.വൈ.എസ്.പി ചന്ദ്രദാസ്,ദിവ്യ എസ്.നായർ,എസ്.എച്ച്.ഒ എസ്.ബി.പ്രവീൺ,ബിഷപ്പ് ഡോ.കെ.തുളസീധരൻ,ജോസ് ഫ്രാങ്ക്ളിൻ,എസ്.യു.ആൽവിൻ,അഡ്വ.വിനോദ്സെൻ,വി.പി.ഷിനോജ്, വാർഡ് കൗൺസിലർ സുകുമാരി, പളുകൽ സുന്ദരേശൻ നായർ,സുദർശനൻ നായർ,ആകാശവാണി രാജശേഖരൻനായർ, പാസ്റ്റർ സാലു തുടങ്ങിയവർ പങ്കെടുത്തു.