
തിരുവനന്തപുരം: വിവിധാവശ്യങ്ങൾ ഉന്നയിച്ച് ക്ലിഫ് ഹൗസിന് മുന്നിൽ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പട്ടിണിസമരം നടത്തി.എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യുസ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ,കോൺഗ്രസ് നേതാക്കളായ ടി.ശരത് ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,കെ.മോഹൻ കുമാർ,കർഷക കോൺഗ്രസ് നേതാക്കളായ ബിജു കണ്ണാന്തറ,കെ.ജെ.ജോസഫ്,തോംസൺ ലോറൻസ്,ടോമി പാലക്കൻ,സിറാജ്ദീൻ,റോയ് തങ്കച്ചൻ,ജോജി ഇടകുന്നിൽ,ചിറപ്പുറത്ത് മുരളി,കള്ളിക്കാട് രാജേന്ദ്രൻ,മിനി വിനോദ്,കെ.എ.എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.