
ചിറയിൻകീഴ്: ശാർക്കര സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ചിത്തിരത്തോണി 85 സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണത്തിന് ഒരു കൈത്താങ്ങ് പരിപാടി ശാസ്താംകോട്ട റൂറൽ ഡി.വൈ.എസ്.പി ജി.ബി.മുകേഷ് ഉദ്ഘാടനം ചെയ്തു.ആശുപത്രിയിലെ സൂപ്രണ്ട് തിരഞ്ഞെടുത്ത 36 കിടപ്പ് രോഗികൾക്കുള്ള ധനസഹായം, ഓണക്കിറ്റ്, ഓണക്കോടി,പച്ചക്കറികിറ്റ് എന്നിവ വിതരണം ചെയ്തു. ചിറയിൻകീഴ് താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ചിത്തിരത്തോണി പ്രസിഡന്റ് ആർ.ജയാംബിക അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ,ചിത്തിരത്തോണി രക്ഷാധികാരി മനോജ്.ബി.ഇടമന,സെക്രട്ടറി എസ്.സുരേഷ്, പാലിയേറ്റീവ് കോ-ഓർഡിനേറ്റർ കെ.ശിവദാസൻ,സുധീന്ദ്രൻ,മോട്ടി സജീവ് എന്നിവർ പങ്കെടുത്തു.ചിത്തിരത്തോണി പാലിയേറ്റീവ് കെയർ കൺവീനർമാരായ പി.പ്രേംകുമാർ സ്വാഗതവും ആർ.എസ് മനോജ് കുമാർ നന്ദിയും പറഞ്ഞു.