
മുടപുരം: കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയും ചിറയിൻകീഴ് താലൂക്ക് യൂണിയൻ കമ്മിറ്റിയും സംയുക്തമായി അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു. മുട്ടപ്പലം കൈരളി നഗറിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കെ.പി.എം.എസ് സംസ്ഥാന സംഘടന സെക്രട്ടറി ഇളമ്പള്ളൂർ തുളസീധരൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരകം ആയിരവല്ലി,ചിലമ്പ് പൗരസമിതി,പെരുങ്ങുഴി കുഴിയം,അഴൂർ കടവ്,ചിറയിൻകീഴ് വലിയ ചിറ, ചിറയിൻകീഴ് വലിയ ഏലാ,ചിറയിൻകീഴ് ഇരട്ട കലിംഗ്,കടയ്ക്കാവൂർ പുത്തൻവിള,പഴഞ്ചിറ,നെടിയ വിള,സ്റ്റാലിൻ മുക്ക്,എ.കെ. നഗർ,നൈനാംകോണം,ആലപ്പുറം കുന്ന്,ആറ്റിങ്ങൽ വിലങ്ങറ,ചെമ്പൂർ,കുളക്കോട് എന്നീ സ്ഥലങ്ങളുടെ അയ്യങ്കാളിയുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. ഘോഷയാത്രക്ക് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ മധു തെറ്റിച്ചിറ,സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധീർ പരുത്തൂർ,ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് കൃഷ്ണൻകുട്ടി ശാർക്കര,താലൂക്ക് സെക്രട്ടറി രതീഷ്,കൈരളി നഗർ യൂണിയൻ ഖജാൻജി സർജു, അഡ്വ. ഗോപിനാഥൻ,കെ.കെ. കുട്ടപ്പൻ,അശോകൻ ചിറയിൻകീഴ്,ശോഭ കൈരളി നഗർ,ബേബി കൈരളി നഗർ, രവീന്ദ്രൻ കൈരളി നഗർ,സോമൻ കൈരളി നഗർ എന്നിവർ നേതൃത്വം നൽകി.