
പാറശാല: തിരുവോണ നാളിൽ പാറശാല കൊടവിളാകം ഗവ.എൽ.പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്ന് നാട്ടിലെ ടീച്ചർ അമ്മയെ ആദരിച്ചു. 37 വർഷത്തെ അദ്ധ്യയന പാരമ്പര്യമുള്ള ലളിതഭായി ടീച്ചറിന് വിദ്യാർത്ഥികൾ ഓണക്കോടി സമ്മാനിച്ചു. ഹെഡ്മിസ്ട്രസും വാർഡ് മെമ്പറും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എം.സി ചെയർമാൻ ടി.കുമാർ, എച്ച്.എം.ലാലി ടീച്ചർ, വാർഡ് മെമ്പർ അനിത, അദ്ധ്യാപകരായ വിജയകുമാർ, ജാസ്മിൻ ഡെയ്സി, സന്തോഷ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ പ്രേംരാജ്, എസ്.എം.സി അംഗങ്ങളായ ലളിതാംബിക, ജഗദീഷ് സ്കൂൾ ലീഡർ ആദികേശ്.എ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.