
പാറശാല: പാറശാല പഞ്ചായത്തിലെ ഇടിച്ചയ്ക്കപ്ലാമൂട് വാർഡിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തുടർച്ചയായി നടന്ന സാധുജന സ്നേഹസംഗമവും ആദരവും സൗജന്യ ഓണക്കിറ്റ് വിതരണവും എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു. ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ക്വാളിറ്റി മാനേജർ ഡോ.എ.ശോഭ,നിംസ് മെഡിസിറ്റി നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ജോസ്പിൻ വിനിത എന്നിവർ നിർവഹിച്ചു.വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ,കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ്, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ,ജയ്‌ഹിന്ദ് പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് വട്ടപ്പാറ പ്രഭാകരൻ നായർ,പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ കെ.പ്രതാപ്റാണ എന്നിവർ സംസാരിച്ചു. ക്വാളിറ്റി മാനേജർ ഡോ.എ.ശോഭ,നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ജോസ്പിൻ വിനിത എന്നിവർക്ക് സ്നേഹാദരവുകൾ നൽകി. സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് ജേതാവ്,കുടുംബശ്രീ ജില്ലാ കമ്യൂണിറ്റി കൗൺസിലർ പി.പ്രസന്നകുമാരി,ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ നിന്ന് സി.ബി.എസ്.ഇ പരീക്ഷയിൽ സ്കൂൾ ഫസ്റ്റ് നേടിയ ഇടിച്ചക്കപ്ലാമൂട് വാർഡിലെ ജെ.എം.കണ്ണനുണ്ണി എന്നിവർക്ക് പുരസ്‌കാരം നൽകി. കാരോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജയൻ നാടാർ,അയ്ങ്കാമം വാർഡ് മെമ്പർ ജി മഹിളകുമാരി, സാമൂഹിക പ്രവർത്തക ഐഷ,വാർഡ് വികസനസമിതി വൈസ് പ്രസിഡന്റ് വി.ഹസൻഖാൻ, ഭാരവാഹികളായ എം.അബ്ദുൽ റഷീദ്, സജീല, പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.