1

വെഞ്ഞാറമൂട് :റോട്ടറി ക്ലബ് ഒഫ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കോടിവിതരണവും തിരുവോണ സദ്യയും അദ്ധ്യാപക ദിനാചരണവും പനയറത്ത് കെയർ ഹോമിൽ അഡ്വ.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് സ്വപ്ന സജി അദ്ധ്യക്ഷത വഹിച്ചു. ക്ലബ് മുൻ അസിസ്റ്റന്റ് ഗവർണർ സജി.വി.വി സ്വാഗതം പറഞ്ഞു.വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ ആസാദ് അബ്ദുൽ കലാംസംസാരിച്ചു.സുരാജ് വെഞ്ഞാറമൂട്,അസീസ് നെടുമങ്ങാട്,നോബി,അഖിൽ,ക്ലബ് സെക്രട്ടറി റൊട്ടേറിയൻ എ.എ റഷീദ്,ആനക്കുഴി റഷീദ്, കമലാകരക്കുറുപ്പ്,രവീന്ദ്രൻ നായർ, വിഭു നെല്ലനാട്,അഡ്വ.മോഹനൻ,അനീഷ്,രജിത്ത് രവീന്ദ്രൻ,തോമസ് കോശി, സെന്തിൽ കുമാർ,ബാലഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ദിവാകരൻ,ശാന്തമ്മ എന്നീ അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.