k

കോവളം : കരമനയാറും പാർവ്വതീപുത്തനാറും കടലിൽ സംഗമിക്കുന്ന പാച്ചല്ലൂർ പൊഴിക്കരയിൽ നിരവധി നാടൻ വള്ളങ്ങളിൽ കലാരൂപങ്ങളും വാദ്യമേളങ്ങളുമായി വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും വെള്ളാർ വാർഡ് ജനകീയ സമിതിയും ഓണം വാരാഘോഷത്തോടനുബന്ധിച്ചാണ് ജലഘോഷ യാത്ര സംഘടിപ്പിച്ചത്. മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. സംഘാടകസമിതി ചെയർമാൻ പനത്തുറ പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്.ഉദയരാജ് സ്വാഗതവും കോ-ഓഡിനേറ്റർ

ഡി.ജയകുമാർ നന്ദിയും പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്. ഹരികുമാർ ഏരിയ കമ്മിറ്റി സെക്രട്ടറി കരിങ്കുളം അജിത്ത്,ഓണാഘോഷക്കമ്മിറ്റി അംഗം എസ്.എം. ബഷീർ, ഡി.ടി.പി.സി എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്, എ.ജെ. സുക്കാർണോ,സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണൻ, എസ്.പ്രശാന്തൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി വെള്ളാർ സാബു ,വാഴമുട്ടം രാധാകൃഷ്ണൻ,ഡോ. വാഴമുട്ടം ചന്ദ്രബാബു, തിരുവല്ലം അജിതൻ, എ.എസ്. അഭിലാഷ്, കെ.ഗോപാലകൃഷ്ണൻ നായർ, കാലടി പ്രേമൻ തുടങ്ങിയവർ ജലഘോഷയാത്രക്ക് നേതൃത്വം നൽകി.