
ചിറയിൻകീഴ്: മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിൽ നാട്ടാനുള്ള കൊടിയും കയറും ക്ഷേത്ര ശാന്തി വിജിഷ് പോറ്റിയിൽ നിന്ന് ഗുരു ധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദാഗിരി,ശിവഗിരി മഠം സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് നടന്ന രഥ ഘോഷയാത്ര പുത്തൻ ചന്ത വഴി ഉച്ചയോടെ മഹാസമാധി മന്ദിരത്തിൽ ഘോഷയാത്ര എത്തിച്ചേർന്നു. തുടർന്ന് ധർമ്മപതാകയും കൊടിക്കയറും മഹാസമാധിയിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ സ്വാമിമാർ ഏറ്റുവാങ്ങി. ശാഖ പ്രസിഡന്റ് അശോക് കുമാർ,സെക്രട്ടറി സുരേഷ് കോട്ടാറക്കരി, ക്ഷേത്ര പ്രസിഡന്റ് ശശിധരൻ,സെക്രട്ടറി വത്സൻ,ക്ഷേത്ര രക്ഷാധികാരി ആരാമം രാജു,ലാൽ ഇടവിളാകം,ഗീത അശോക്,കുമാർ,രാജം വിഷ്ണു,രാജീവ്, ബാബു,അജയകുമാർ,ഇടവിളാകം ശാഖ പ്രസിഡന്റ് പ്രതീപ് പൊന്നാലയം,സുകു,അഹിലേഷ് നെല്ലിമൂട്,അജയകുമാർ,ഓമന വിജയൻ,ലിസി,ഗിരിശ്വരി,കെ.പി ലൈല,ഓമന എന്നിവർ നേതൃത്വം നൽകി.