vld-1

വെള്ളറട:എസ്. എൻ.ഡി.പി യോഗം വെള്ളറട ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ശ്രീനാരായണപുരം ലോകനാഥ ക്ഷേത്രത്തിൽ ആഘോഷിച്ചു.ശാഖ പ്രസിഡന്റ് ജി.സുധാകരൻ പതാക ഉയർത്തിയതോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.തിരുനാൾ സദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.ജയന്തി സമ്മേളനം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി.ബി.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണ ,​യൂണിയൻ വനിത സംഘം പ്രസിഡന്റ് ഉഷ ശിശുപാലൻ,​അഡ്വ.ആർ.അരുൺ തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി വിപിൻകുമാർ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് ബി.സുനിൽകുമാർ നന്ദിയും പറഞ്ഞു.