
പാറശാല: റോട്ടറി ക്ലബ് ഒഫ് കാരോട് ശിശിരം പദ്ധതിയിൽ ഉൾപ്പെടുത്തി ഡിസ്ട്രിക്ട് ഓപ്പോൾ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിന്റെ ഗ്രഹപ്രവേശകർമ്മം ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ഡോ.ടിന ആന്റണി നിർവഹിച്ചു. കെ.ആൻസലൻ എം.എൽ.എ പദ്ധതി സ്പോൺസർ ചെയ്ത ചാർട്ടർ പ്രസിഡന്റ് ഡോ.ശശിധരൻ, കാരോട് റോട്ടറി ക്ലബ് പ്രസിഡന്റ് അജിത് കുമാർ, ഡിസ്ട്രിക്ട് പ്രൊജക്റ്റ് ചെയർമാൻ ജോസ് ജോസഫ്, ഡിസ്ട്രിക്ട് യൂത്ത് ഡയറക്ടർ രാജീവ്, റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ ഷാജ് ശ്രീധരൻ, അസി. ഗവർണർ സജു.കെ.ആർ, ക്ലബ് സെക്രട്ടറി രാജശേഖരൻ നായർ, ട്രഷറർ വേലപ്പൻ, ക്ലബ് പ്രൊജക്ട് ചെയർമാൻ സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.