
നെടുമങ്ങാട്: ഗുരുദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മൂഴി ശാഖയുടെ നേതൃത്വത്തിൽ വിളംബര റാലി, വർണാഭമായ ഘോഷയാത്ര, ഗുരുദേവപൂജ, മുൻ ശാഖാ ഭാരവാഹികളെ ആദരിക്കൽ,വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ സംഘടിപ്പിച്ചു.രാവിലെ ശാഖമന്ദിരത്തിൽ നിന്ന് ആരംഭിച്ച വിളംബര റാലി കല്ലിയോട്,കുണ്ടറക്കുഴി,പാങ്കോട്,പള്ളിമുക്ക് വഴി മടങ്ങിയെത്തി.യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു.വൈകിട്ട് കുണ്ടറക്കുഴിയിൽ നിന്ന് ആരംഭിച്ച വർണാഭമായ ഘോഷയാത്ര നെടുമങ്ങാട് രാജേഷ് ഉദ്‌ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് അമൽചന്ദ്,ശാഖാ സെക്രട്ടറി മൂഴി സുനിൽ,വൈസ് പ്രസിഡന്റ് ടി.ജയചന്ദ്രൻ,കമ്മിറ്റി അംഗങ്ങളായ വിജയകുമാർ,സുധീർ,രജിധരൻ,അജികുമാർ,വി.അനു,വിധുരാജ്,കെ.മണിയൻ,സുനിമോൻ,വി.ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.