
നെടുമങ്ങാട് : ശ്രീനാരായണ ഗുരുദേവ ജയന്തി നെടുമങ്ങാട് യൂണിയനു കീഴിലെ ശാഖകളിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.യൂണിയൻ ഓഫീസിലും 35-ഓളം ശാഖ കേന്ദ്രങ്ങളിലും സമൂഹപ്രാർത്ഥന,ഗുരുപൂജ, വാഹന റാലി,അന്നദാനം,അനുമോദന സദസുകൾ എന്നിവ സംഘടിപ്പിച്ചു.കച്ചേരി ജംഗ്ഷനിൽ ഗുരുദേവ ചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിച്ച് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ സെക്രട്ടറി ഗോപാലൻ റൈറ്റ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിൽ ഭാരവാഹികളായ ശിവരാജൻ,വഞ്ചുവം ഷിജു,സുരേഷ് കുമാർ,പ്ലാത്തറ ശാഖ പ്രസിഡന്റ് രതീഷ്കുമാർ പ്ലാത്തറ,പഴകുറ്റി ശാഖ സെക്രട്ടറി രാജേഷ് കുമാർ,ടൗൺ ശാഖ സെക്രട്ടറി മനോഹരൻ, വനിതാ സംഘം ഭാരവാഹികളായ ലതാകുമാരി,കൃഷ്ണ റൈറ്റ്,വിജയകുമാരി,സിന്ധു,റീന, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ രമേശ് പഴകുറ്റി,രഞ്ജിത്ത് നെട്ട തുടങ്ങിയവർ പങ്കെടുത്തു.