photo-

ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു.ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ താലൂക്കുതല ജയന്തിയാഘോഷത്തിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു.

ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷനായി.ശാർക്കര ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി,യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,യൂണിയൻ കൗൺസിലർമാരായ അജീഷ് കടയ്ക്കാവൂർ,ഉണ്ണിക്കൃഷ്ണൻ ഗോപിക,സി.കൃത്തിദാസ്, യോഗം ഡയറക്ടർ അഴൂർ ബിജു,എസ്.എൻ.ജി ട്രസ്റ്റ് ലൈഫ് മെമ്പർ രാജൻ സൗപർണിക,വലിയകട ഗുരുമണ്ഡപ സമിതി കോഓർഡിനേറ്റർ പി.പ്രേംകുമാർ,സേവനം യു.എ.ഇ പ്രതിനിധി ഷാജികുമാർ,ഗുരുപഠന കേന്ദ്രം ചെയർപേഴ്സൺ രാജലക്ഷ്മി അജയൻ,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ചന്ദ്രൻ പട്ടരുമഠം,ജിജു പെരുങ്ങുഴി,അൻവിൻ മോഹൻ,ബാലാനന്ദൻ കടകം,വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതികപ്രകാശ്,ഷീല സോമൻ,ഉദയകുമാരി വക്കം,ശ്രീജ അജയൻ,വത്സല പുതുക്കരി,മായ വക്കം,ലാലി ബിന്ദു എന്നിവർ പങ്കെടുത്തു.