kamukin

നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കമുകിൻകോട് ശാഖയിൽ സംഘടിപ്പിച്ച ശ്രീനാരായണധർമ്മ പ്രചാരണ സമ്മേളനം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖ രക്ഷാധികാരി സാബുകുമാർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ ജയന്തി സന്ദേശം നൽകി.കമുകിൻകോട് ഇടവക വികാരി സജി തോമസ്, മംഗലത്തുകോണം ബിനുലാൽ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.അജയകുമാർ സ്വാഗതവും വനിതാസംഘം സെക്രട്ടറി അജിതകുമാരി നന്ദിയും പറഞ്ഞു.