
ബാലരാമപുരം: എസ്.എൻ.ഡി.പി മംഗലത്തുകോണം ശാഖയിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ശാഖയുടെയും പോഷകസംഘടനകളുടേയും നേത്യത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചു. കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ സുരേഷ്, കോവളം യൂണിയൻ സെക്രട്ടറി തോട്ടം.പി.കാർത്തികേയൻ എന്നിവർ ചേർന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ശാഖ സംഘടിപ്പിച്ച ചതയദിനസദ്യയിലും ഗുരുഭക്തർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് ഷിജുകുമാർ.ജി,സെക്രട്ടറി അജികുമാർ ബാബു.സി.എസ്, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, യൂണിയൻ കൗൺസിലർ തുളസീധരൻ.ആർ,കമ്മിറ്റി അംഗങ്ങളായ കിഷോർ.എസ്.കെ,രോഷ്.ബി.വി,ഷിജികുമാർ.എസ്,ശിശുപാലൻ.ടി, എസ്. സുമേഷ്, സുരേഷ്.എസ്.ആർ,രാഹുൽ.എം.എൽ,ഗണേഷ് ബാബു.ബി,സുദർശനൻ.ബി,സുരേഷ് കുമാർ.വി.എസ്,വനിതാസംഘം പ്രസിഡന്റ് അജിതകുമാരി,സെക്രട്ടറി അജിത, വൈസ് പ്രസിഡന്റ് സുശീല, ട്രഷറർ ദർശന, കമ്മിറ്റിയംഗങ്ങളായ ബിന്ദു, ജയ നളിനാക്ഷൻ, ഉഷ, രഹ്ന, അമ്പിളി, മിനി, കുമാരി സന്ധ്യ,ശൈലജ.പി,സുനില എന്നിവർ ചതയദിനാഘോഷത്തിന് നേത്യത്വം നൽകി.കോവളം യൂണിയനെ പ്രതിനിധീകരിച്ച് യൂത്ത് മൂവമെന്റ് യൂണിയൻ പ്രസിഡന്റ് അനു രാമചന്ദ്രൻ,സെക്രട്ടറി വിജേഷ് ആഴിമല,യൂണിയൻ കൗൺസിലർമാരായ സനിൽ വെങ്ങപൊറ്റ, പ്രദിപ് തുടങ്ങിയവും പങ്കെടുത്തു.