വർക്കല: ഇടവ പാറയിൽ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം 12, 13, 14 തീയതികളിൽ നടക്കും. 12ന് രാവിലെ 6ന് ഗണപതിഹോമം, 7ന് ഹരിനാമകീർത്തനം, ഭാഗവതപാരായണം, 8ന് കഞ്ഞി സദ്യ, 9. 30ന് മൃത്യുഞ്ജയഹോമം, രാത്രി 8ന് വിളക്ക്. 13ന് രാവിലെ 6ന് ഗണപതി ഹോമം, 7ന് അഖണ്ഡനാമ ജപയജ്ഞം, 9.30ന് കളഭാഭിഷേകം, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് 6. 30ന് പൂമൂടൽ, രാത്രി 7. 30ന് വിളക്ക്. 14 ന് രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 5.30 ന് ഹരിനാമകീർത്തനം, ഭാഗവത പാരായണം, 7ന് ധ്വജാരോഹണം,8ന് സമൂഹ പൊങ്കാല, 9ന് കലശപൂജ, ഉച്ചയ്ക്ക് 2ന് ആറാട്ട് എഴുന്നള്ളത്ത്, വൈകിട്ട് 5ന് സോപാന സംഗീതം, രാത്രി 7ന് ബാലഗോകുലം ശോഭ യാത്രയ്ക്ക് സ്വീകരണം, 12ന് വിളക്ക്.