ddd

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന് കീഴിലുള്ള ശാഖകളിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഊരുപൊയ്ക ശാഖയിൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽ ദാസ് ഉദ്ഘാടനം ചെയ്തു.യൂണിയന് കീഴിലെ 29 ശാഖാ കേന്ദ്രങ്ങളിലും സമൂഹപ്രാർത്ഥനയും,അന്നദാനം,പായസ സദ്യ,കലാകായിക പരിപാടികളും,ഗുരുദേവ പ്രഭാഷണങ്ങളും,വിശേഷാൽ പൂജാദികർമ്മങ്ങളും നടത്തി.ജയന്തിയാഘോഷത്തിന്റെ ഭാഗമായി യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ, വലിയകുന്ന് ആശുപത്രിയുടെ മുന്നിൽ നടത്തിയ അന്നദാന ഗുരുപ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം എസ്.ഗോകുൽദാസ് നിർവഹിച്ചു.ഗുരുപ്രസാദം വഴിപാടായി സമർപ്പിച്ചത് ചെറുവള്ളിമുക്ക് വയൽവാരം ശാഖ യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്,വൈസ് പ്രസിഡന്റ് വി.ഷാജി,കൗൺസിലർ സുജാതൻ.എസ്,കെ.സുധീർ,ഷാജി.സി,ബി.കെ.സുരേഷ് ബാബു,അജു കൊച്ചാലുംമുട്,വനിതാ സംഘം ചെയർപേഴ്സൺ ഗീതാദേവി,കൺവീനർ ശ്രീല ബിജു,എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷെർലി സുദർശനൻ,മേഖലാ കമ്മിറ്റി അംഗം ഷീജ സുനു,യൂത്ത് മൂവ്മെന്റ് അംഗം ദീപു പാണച്ചേരി,രാഹുൽ ഊരുപൊയ്ക,നിഷാന്ത് ഇടയ്ക്കോട്,അനീഷ് ചെറുവള്ളിമുക്ക്,ശാഖാ ഭാരവാഹികളായ സുനുമോൻ,ഷിബു,കുഞ്ഞുമോൻ,എസ്.സുദർശനൻ എന്നിവർ നേതൃത്വം നൽകി.