van

ആറ്റിങ്ങൽ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാൻ കത്തി നശിച്ച നിലയിൽ.ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശി സുനിൽകുമാറിന്റെ ഒമിനി വാനാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.സാമൂഹ്യ വിരുദ്ധരാണ് വാഹനം കത്തിച്ചതെന്നാണ് പരാതി.

നാല് ദിവസങ്ങൾക്ക് മുൻപ് കേടുപാട് സംഭവിച്ച ഒമിനി വാൻ റോഡരികിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു. കാർപെന്റർ ജോലിചെയ്യുന്ന സുനിൽകുമാർ പണി സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനമായിരുന്നു.ഇന്നലെ പുലർച്ചെയാണ് വാൻ കത്തിയത്.സുനിൽകുമാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.