
തിരുവനന്തപുരം : വെള്ളനാട് പുനലാൽ സമത ഗ്രാമീണ ഗ്രന്ഥശാലാ വാർഷികവും ഓണാഘോഷവും അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഊർമ്മിള അഗസ്ത്യ മുഖ്യാതിഥിയായി. ഡെയിൽ വ്യൂ ഡയറക്ടർ ഡിപിൻദാസ് പുരസ്‌കാര വിതരണം നടത്തി. ഡെയിൽ വ്യൂ സ്ഥാപകരായ ക്രിസ്തുദാസ് , ശാന്താദാസ് എന്നിവരുടെ സ്മരണാർത്ഥം ഗ്രന്ഥശാല ഏർപ്പെടുത്തിയ ക്രിശാന്താ പ്രതിഭാ പുരസ്‌കാരം അച്ചു.ജി.ദാസിന് നൽകി. ഗ്രന്ഥശാല പ്രസിഡന്റ് ഡി. സ്റ്റുവർട്ട് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി മുരുകൻ കാച്ചാണി, വെള്ളനാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.രാജേന്ദ്രൻ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൽ.സത്യദാസ്, ഗ്രന്ഥശാല സെക്രട്ടറി ഡി. ജോൺദാസ് ജോയിൻ സെക്രട്ടറി രജിത്ത് രാജു വൈസ് പ്രസിഡന്റ് ആർ.അഗസ്റ്റിൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജാദ്.എ, അനീഷ് ചന്ദ്ര,വിപിൻ ജോൺ, വിനോദ്, അക്ഷയ കുമാർ, എസ്.ലത, എൻ.പ്രമീള തുടങ്ങിയവർ സംസാരിച്ചു.