swami-sachidananda-sivagi

തിരുവനന്തപുരം: ശ്രീനാരായണഗുരു ആരെയൊക്കെയാണോ കൈപിടിച്ചുയർത്തിയത് അവർ മുഖ്യധാരയിൽ നിന്നു പിന്നോട്ട് പോകുന്ന അവസ്ഥയാണെന്ന് ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ആധുനിക കേരളത്തെ സൃഷ്ടിച്ചത് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹങ്ങളും കരുണാകടാക്ഷവുമാണ്. ജാതി ഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ പുരോഗതി കൈവരിക്കാനാണ് ഗുരു ശ്രമിച്ചത്.എന്നാൽ, ഭരണത്തിൽ നിന്നും രാഷ്ട്രീയ പാർട്ടിയിൽ നിന്നും അധഃസ്ഥിത പിന്നാക്ക ജനവിഭാഗങ്ങൾ ഒഴിവാക്കപ്പെടുകയാണ്. എല്ലാ സമുദായങ്ങൾക്കും തുല്യമായി നീതി ലഭിക്കണം. ചില സമുദായങ്ങൾ അധികാരം കുത്തകയാക്കി വച്ചിരിക്കുന്ന രീതി ഉണ്ടാകരുത്. തുല്യമായ സാമൂഹ്യനീതി എല്ലാവർക്കും ഉണ്ടാകണം. ഗുരു അരുളിയത് പോലെ സംഘടിച്ച് ശക്തരാകണം. ഇതിന് അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.