കടയ്ക്കാവൂർ: കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരെ മൂന്നംഗ സംഘം മർദ്ദിച്ചതായി പരാതി. മുതലപ്പൊഴി ഭാഗത്ത്നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് വരികയായിരുന്ന പൂവാർ ഡിപ്പോയിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ പോൾ, കണ്ടക്ടർ അനീഷ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഞ്ചുതെങ്ങ് കോട്ട ഭാഗത്ത് എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടി മറികടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. ജീവനക്കാരുടെ പരാതിയെ തുടർന്ന്, സംഭവത്തിൽ അഞ്ചുതെങ്ങ് പൊലീസ് അന്വേഷണം ആരംഭിച്ചു.