gurujayanthi

ചിറയിൻകീഴ്: ഗുരുദേവ ദർശന പഠനകേന്ദ്രം, ശ്രീനാരായണ അന്തർദേശീയപഠന തീർത്ഥാടന കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ദിനമാഘോഷിച്ചു. ജയന്തി സമ്മേളനം ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ ഉദ്ഘാടനം ചെയ്തു. ഇരട്ടക്കുളങ്ങര ശ്രീഭഗവതി ക്ഷേത്രഹാളിൽ നടന്ന ചടങ്ങിൽ ഗുരുദേവ ദർശനപഠന കേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം മുൻ അഡ്മിനിസ്ട്രേറ്റർ ഡോ.എം.ശാർങ്ഗധരൻ ജയന്തിപ്രഭാഷണം നടത്തി. മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ചർച്ച് വികാരി ഡോ.ജോർജ്ജ് ഗോമസ്,പാണൂർ മുസ്ലിം ജമാഅത്ത് മുഖ്യ ഇമാം എച്ച്.ഷഹീർ മൗലവി,ശ്രീനാരായണഗുരു വിശ്വസംസ്കാരവേദി ജനറൽ സെക്രട്ടറി ചേങ്കോട്ടുകോണം സുരേന്ദ്രൻ,പഠനകേന്ദ്രം സെക്രട്ടറി എ.ലാൽസലാം,പഠനകേന്ദ്രം വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ഏണസ്റ്റ്,ജോയിന്റ് സെക്രട്ടറി സെയിഫ് ഖാൻ,എസ്.എൻ.വി ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി വി.ദിലീപ് കുമാർ,സർവോദയ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി.സുദർശനൻ,പാരിഷ് കൗൺസിൽ സെക്രട്ടറി ഹാരിസൺ,ടി.എസ്.എസ്.എസ് സെക്രട്ടറി നീന ക്ലീറ്റസ്,ജമാഅത്ത് വൈസ് പ്രസിഡന്റ് സുജാഹുദ്ദീൻ,ജോയിന്റ് സെക്രട്ടറി ജെ.അഹമ്മദാലി,കെ.പി.എം.എസ് ശാഖാ മുൻ പ്രസിഡന്റ് കെ.വേലപ്പൻ,ബാലവേദി പ്രസിഡന്റ് അനുജിത്ത് എന്നിവർ പങ്കെടുത്തു.