ലണ്ടൻ: യു.കെയിലെ ശിവഗിരി ആശ്രമത്തിൽ 171-ാമത് ശ്രീനാരായണ ഗുരുദേവജയന്തി ഭക്തിശ്രദ്ധയോടെ ആഘോഷിച്ചു. ശിവഗിരി ആശ്രമം ഒഫ് യു.കെ പ്രസിഡന്റ് ബൈജു പാലയ്ക്കൽ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമം സെക്രട്ടറി സജീഷ് ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സുന്ദർലാൽ ചാലക്കുടി, ഗണേഷ് ശിവൻ, അനിൽകുമാർശശിധരൻ, അനീഷ് കുമാർ, ബിജിമോൾ, അജിമോൻ എന്നിവർ സംസാരിച്ചു. സതീഷ് കുട്ടപ്പൻ സ്വാഗതവും അനിൽകുമാർരാഘവൻ നന്ദിയും പറഞ്ഞു. വിളക്കുപൂജ,ഘോഷയാത്ര, കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായിരുന്നു.
യു.കെയിലെ ശിവഗിരി ആശ്രമത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി സമ്മേളനം ആശ്രമം പ്രസിഡന്റ് ബൈജു പാലയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു. അനിൽകുമാർ ശശിധരൻ, ഗണേഷ് ശിവൻ, സതീഷ് കുട്ടപ്പൻ, സജീഷ് ദാമോദരൻ ,സുന്ദർലാൽ ചാലക്കുടി, അനിൽകുമാർരാഘവൻ, അനീഷ് കുമാർ തുടങ്ങിയവർ സമീപം.