
വെഞ്ഞാറമൂട്: കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ ഓണാഘോഷവും 60-ാമത് വാർഷിക പരിപാടികളുടെ സമാപന സമ്മേളനവും നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാലയ പ്രസിഡന്റ് കീഴായിക്കോണം അജയൻ അദ്ധ്യക്ഷത വഹിച്ചു.പി.എൻ.പണിക്കർ പുരസ്കാരം ഡോ:പുനലൂർ സോമരാജന് രമണി.പി.നായർ നൽകി. ജില്ലാ പഞ്ചായത്തംഗം ഷീലാ കുമാരി,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ,വിഭു പിരപ്പൻകോട്,പി.പ്രസാദ്,നെല്ലനാട് മോഹനൻ,സോണിയ നായർ,വിനയ വി.എം,സജി ശങ്കർ,കലാലയ സെക്രട്ടറി ബിജു.എം.ബി,വൈസ് പ്രസിഡന്റ് അഡ്വ.എസ്.മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.