ayyankali

ചിറയിൻകീഴ്: കെ.പി.എം.എസ് ശാസ്തവട്ടം ശാഖയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 162-ാമത് അവിട്ടം ജന്മദിനാഘോഷം സംഘടിപ്പിച്ചു.മുതിർന്ന കോൺഗ്രസ് നേതാവ് ശോഭനദേവൻ ഉദ്ഘാടനം ചെയ്തു.മഹാത്മ അയ്യൻകാളിയുടെ പ്രതിമയിൽ പുഷ്പാർച്ചന,പായസം വിതരണം എന്നിവ നടന്നു.ശാഖ പ്രസിഡന്റ് സുനി അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഗോപി,ശാഖാ സെക്രട്ടറി ദിവ്യ,ജോയിന്റ് സെക്രട്ടറി സജീവ്,ട്രഷറർ രാജി എന്നിവർ പങ്കെടുത്തു.