
നെടുമങ്ങാട്: ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് മൂഴി ശാഖയിൽ മുൻശാഖാ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആദരിച്ചു. എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച കൃഷ്ണ, എസ്.എസ്.എൽ.സി,പ്ലസ്ടൂ പരീക്ഷയിൽ ഉന്നതവിജയം നേടിയ പാർവതി, റിഹാൻ അരുൺ എന്നിവരെ അനുമോദിച്ചു. നെടുമങ്ങാട് യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻഡയറക്ടർ ബോർഡ് മെമ്പർ ഗുലാബ്കുമാർ പ്രഭാഷണം നടത്തി.ശാഖാ പ്രസിഡന്റ് അമൽചന്ദ്,ശാഖാ സെക്രട്ടറി മൂഴി സുനിൽ,വൈസ് പ്രസിഡന്റ് ടി.ജയചന്ദ്രൻ,കമ്മിറ്റി അംഗങ്ങളായ വിജയകുമാർ, സുധീർ, രജിധരൻ, അജികുമാർ,വി.അനു,വിധുരാജ്, കെ.മണിയൻ,സുനിമോൻ,വി.ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ നടന്ന വിളംബര ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.