
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ ലഹരിക്കെതിരെ സമൂഹ നടത്തം ഇന്ന് മലപ്പുറത്ത് നടക്കും. രാവിലെ ആറു മണിക്ക് കളക്ടർ ബംഗ്ലാവിൽ നിന്ന് ആരംഭിച്ച് കോട്ടപ്പടി ജംഗ്ഷനിൽ അവസാനിക്കും.പ്രമുഖനേതാക്കൾ, പൗരപ്രമുഖർ, കലാസാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.