s

തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമ്മാണം ഇഴയുന്നു. ഡിസംബറിൽ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യമെങ്കിലും,.അടുത്ത മാർച്ചിലെങ്കിലും

പൂർത്തിയാകണമെങ്കിൽ പ്രത്യേക കർമ്മ പദ്ധതി വേണം.

നാലു റീച്ചുകളുടെ നിർമ്മാണം അവസാന മിനുക്കുപണിയിലാണ്. മദ്ധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും ആഗസ്റ്റ് അവസാനം വരെ കനത്ത മഴ തുടർന്നതാണ് നിർമ്മാണം മന്ദഗതിയിലാക്കിയത്. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും കൂടുതൽ തൊഴിലാളികളെ എത്തിക്കാത്തതും തെക്കൻ ജില്ലകളിലെ നിർമ്മാണത്തെ ബാധിച്ചു. മഴ സീസൺ കണക്കാക്കി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലെ കരാർ കമ്പനികളുടെ പാളിച്ചയും നിർമ്മാണം വൈകിച്ചു. കാലവസ്ഥയ്ക്ക് അനുസരിച്ച് പ്രവൃത്തികൾ ക്രമീകരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തലപ്പാടി-ചെങ്കള 39 കി.മീറ്റർ റീച്ച് നിർമ്മാണം പൂർത്തിയാക്കി.

ഓണക്കാലത്ത്

യാത്രാ ദുരിതം

ഫ്ലൈഓവർ നിർമ്മാണം നടക്കുന്ന അരൂർ - ചന്തിരൂർ റൂട്ടിൽ പത്തു മിനിട്ടിന്റെ ദൂരം വാഹനങ്ങൾക്ക് താണ്ടാൻ ഓണക്കാലത്ത് രണ്ടു മണിക്കൂർ വരെയെടുത്തു. എം.സി റോഡിലും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്.ശക്തമായ മഴ ടാറിംഗ്, മണ്ണിട്ട് റോഡ് ഉയർത്തൽ ഉൾപ്പെടെ പ്രധാന പ്രവൃത്തികൾക്ക് തടസമായി .തൊഴിലാളികളുടെ കുറവ് കാരണം ബദൽ പ്രവൃത്തികളും വിജയിച്ചില്ല.

പൂർത്തിയാകുന്ന

റീച്ചുകൾ

1.തലപ്പാടി- ചെങ്കള

2.രാമനാട്ടുകര- വെങ്ങളം

3.രാമനാട്ടുകര- വളാഞ്ചേരി

4.വളാഞ്ചേരി- കാപ്പിരിക്കാട്

പൂർത്തിയാകനുള്ളവ

1.ചെങ്കള- നീലേശ്വരം-------- 82%

2.നീലേശ്വരം- തളിപ്പറമ്പ്------84%

3.തളിപ്പറമ്പ്- മുഴിപ്പിലങ്ങാട്---- 82%

4.അഴിയൂർ-വെങ്കളം-------------- 75%

5.കാപ്പിരിക്കാട്- തളിക്കുളം ------82%

6.തളിക്കുളം-കൊടുങ്ങല്ലൂർ------ 75%

7.കൊടുങ്ങല്ലൂർ-ഇടപ്പള്ളി --------70%

8.തുറവൂർ-പറവൂർ ----------------48%

9.പറവൂർ-കൊറ്റംകുളങ്ങര ----- 70%

10കൊറ്റംകുളങ്ങര-കൊല്ലം------ 75%

11.കൊല്ലം-കടമ്പാട്ടുകോണം--- 80%

12.കടമ്പാട്ടുകോണം-കഴക്കൂട്ടം--- 55%

13.അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ----- 65%