photo

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം പ്ലാത്തറ ശാഖയിൽ ചതയദിന പരിപാടികൾ ഗുരുദേവക്ഷേത്രത്തിൽ ഭദ്രദീപം തെളിച്ച് യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്തു.ക്ഷേത്ര പ്രസിഡന്റ് ഷാജി തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ ശാഖാ സെക്രട്ടറി പ്ലാത്തറ സജികുമാർ,ക്ഷേത്ര വൈസ് പ്രസിഡന്റ് വിജയമോഹനൻ,ശാഖാ ഭാരവാഹികളായ ബാലു ആറന്നൂർകോണം,ചന്ദ്രിക വേങ്കോട്, സത്യജിത്ത്കായ്പാടി,സുരേഷ് മുല്ലശേരി,പ്രമോദ് കളരിയ്ക്കൽ,സുജിത്ത് സന്നഗർ,യൂണിയൻ കമ്മറ്റി അംഗം ശിവാനന്ദൻ തുമ്പിച്ചാണി തുടങ്ങിയവർ സംസാരിച്ചു.ശാഖാ വനിതാസംഘം ഭാരവാഹികളായ ശോഭന,അനുപമ,രമണി,ജയ,ബിന്ദു,ഷീജ,രാജി കായ്പാടി,അനിത,വത്സല,രാധ എന്നിവർ നേതൃത്വം നൽകി.യൂണിയൻ കൗൺസിലറും ചെന്തിപ്പൂര് ശാഖാ പ്രസിഡന്റുമായ ശ്രീകുമാർ,വെള്ളനാട് ശാഖാ പ്രസിഡന്റ് ച ന്ദ്രബാബു,ചെല്ലാംകോട് ശാഖാ പ്രസിഡന്റ് കെ.കൗസുധൻ,സെക്രട്ടറി ബൈജു,കഴുനാട് ശാഖാ പ്രസിഡന്റ് സുരേഷ് കുമാർ,എസ്.എൻ ട്രസ്റ്റ് ബോഡ് മെമ്പർമാരായ ആർ.ഗുലാബ് കുമാർ,ബാലചന്ദ്രൻ,ശ്രീലത,മുൻ ട്രസ്റ്റ് മെമ്പർ വെള്ളനാട് വാമലോചനൻ,അജികുമാർ കരകുളം,സുരേഷ് കരകുളം,മൈലം സത്യാനന്ദൻ,നെട്ടിറച്ചിറ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.