photo

ആര്യനാട്: പഞ്ചായത്തംഗം എസ്.ശ്രീജയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെങ്കിൽ കോൺഗ്രസ് ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും ശ്രീജയുടെ ഭർത്താവും മകളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. അരുവിക്കര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ ആര്യനാട് പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ഉവൈസ്ഖാൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, തോട്ടുമുക്ക് അൻസർ, സി.ജ്യോതിഷ് കുമാർ, സി.ആർ.ഉദയകുമാർ, എ.എ.അസീസ്, എസ്.ഇന്ദുലേഖ, വെള്ളനാട് ശ്രീകണ്ഠൻ,കെ.കെ.രതീഷ്, എസ്.കെ.രാഹുൽ, കട്ടക്കോട് തങ്കച്ചൻ, ടി.സുനിൽകുമാർ, തൊളിക്കോട് ഷംനാദ്, ശാമിലബീഗം, എൻ.എസ്.ഹാഷിം, ഷെമിഷംനാദ്, മണ്ണാറം പ്രദീപ്, ഇ.എം.നസീർ, ആനപ്പാറ വിഷ്ണു,ചാങ്ങ സന്തോഷ്, തോപ്പിൽ ശശി, മുണ്ടേല പ്രവീൺ, വിമൽ തുടങ്ങിയവർ സംസാരിച്ചു.