anil

നെയ്യാറ്റിൻകര: മാരായമുട്ടം എഴുത്തച്ഛൻ നാഷണൽ അക്കാഡമിയുടെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.എഴുത്തച്ഛൻ നാഷണൽ അക്കാ‌ഡമി പ്രസിഡന്റ് പി.ജയകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തച്ഛൻ കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രിൻസിപ്പൽ ഡോ.ഷൈജു എസ്.ധരൻ സ്വാഗതം പറഞ്ഞു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ,​ കെ.ആൻസലൻ എം.എൽ.എ, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ, ജനറൽ സെക്രട്ടറി സുധ ഹരികുമാർ, മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,പഞ്ചായത്ത് മെമ്പർ സുജിത്, സ്കൂൾ പ്രിൻസിപ്പൽ സുനിൽകുമാർ, ഐ.ടി.ഇ പ്രിൻസിപ്പൽ ലതി എം.നായർ, സ്റ്റാഫ് പ്രതിനിധി ജെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.