hi

വെഞ്ഞാറമൂട്: ദേശീയ അദ്ധ്യാപക ദിനത്തിൽ ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൽ നിന്ന് അദ്ധ്യാപക പുരസ്കാരം ഏറ്റുവാങ്ങി കിഷോർ കല്ലറ.പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് കിഷോറിനെ ദേശീയ അവാർഡിന് അർഹനാക്കിയത്.അന്വേഷണാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളിലെ വൈവിദ്ധ്യമാർന്ന കഴിവുകളെ പുറത്തു കൊണ്ടുവരികയും ചെയ്യുന്ന അദ്ദേഹത്തിന്റെ വേറിട്ട പ്രവർത്തനങ്ങളും ദേശീയ അവാർഡിന് അർഹനാക്കി. 2024ൽ കേരള സർക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള അവാർഡും കിഷോറിന് ലഭിച്ചിട്ടുണ്ട്. കല്ലറ ഗവ.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകനായ കിഷോർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയാണ്.