
വെങ്ങാനൂർ: വെങ്ങാനൂർ തങ്കം പുനർജനിയിലെ അന്തേവാസികൾക്കായി ചതയ ദിനത്തിൽ ദൃശ്യകലാകായിക വിരുന്നോടെ ഓണാഘോഷം സംഘടിപ്പിച്ചു.ഡോ.റിച്ചാർഡ് ഫെർണാണ്ടസ്, സുമിത്രൻ എന്നിവർ ചേർന്ന് പതാക ഉയർത്തി.ഓണസന്ധ്യ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.തങ്കം പുനർജനി ചെയർമാൻ ഷാ സോമസുന്ദരം അദ്ധ്യക്ഷത വഹിച്ചു. വെങ്ങാനൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,വാർഡ് മെമ്പർമാരായ മിനി വേണുഗോപാൽ,സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ വെങ്ങാനൂർ ബ്രൈറ്റ്,വിഴിഞ്ഞം സബ് ഇൻസ്പെക്ടർ വിനോദ്,വെങ്ങാനൂർ ശ്രീകുമാർ,ജോൺ ബ്രിട്ടോ,അജയദാസ്, രാജഗോപാൽ,സുജിത,നടരാജ്,ബാബുരാജ്,സിദ്ധാർത്ഥ് തുടങ്ങിയവർ പങ്കെടുത്തു.