
പാലോട്:പച്ച നെടുംപറമ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ അന്നദാന മണ്ഡപ നിർമ്മാണോദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു.ഉപദേശക സമിതി പ്രസിഡന്റ് ടി.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ മുഖ്യാതിഥിയായി.ക്ഷേത്രമേൽശാന്തി ലക്ഷ്മീ നാരായണൻ നമ്പൂതിരി,ഉപദേശക സമിതി അംഗങ്ങളായ പി.സനിൽകുമാർ, പി.മോഹനൻ,പത്മാലയം മിനിലാൽ,പി.രാജീവൻ,രാഹുലൻ.എസ്.വി.വി.വിനോദ്,എ.ഐ.രാജേഷ്, എസ്.ശ്യാംകുമാർ, എസ്.വി.ദീപു,ജി.രാജീവൻ എന്നിവർ സംസാരിച്ചു.ഉപദേശക സമിതി സെക്രട്ടറി ആർ.കമലാസനൻ സ്വാഗതവും ഉപദേശക സമിതി വൈസ് പ്രസിഡന്റ് കെ.ജയകുമാർ നന്ദിയും പറഞ്ഞു.