
കാട്ടാക്കട:നെയ്യാർഡാമിൽ നടന്ന ഓണാഘോഷം സാംസ്കാരിക ഘോഷയാത്രയോടെ സമാപിച്ചു.കള്ളിക്കാട്ടുനിന്ന് ആരംഭിച്ച ഘോഷയാത്ര സി.കെ.ഹരീന്ദ്രൻ.എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.പുരുഷ-വനിതാ സ്വയംസഹായസംഘങ്ങൾ,കുടുംബശ്രീ,ശിവാന ന്ദ ആശ്രമം,റെസിഡന്റ്സ് അസോസിയേഷനുകൾ,സ്കൂളുകൾ,തുറന്ന ജയിൽ ഉൾപ്പെടെ യുള്ള സർക്കാർ സ്ഥാപനങ്ങൾ,പ്രദേശത്തെ ആർട്സ്ക്ലബുകൾഎന്നിവ വിവിധ പ്ലോട്ടുകൾ ഒരുക്കി.നെയ്യാർഡാമിൽ ചേർന്ന സമാപനസമ്മേളനം സി.കെ. ഹരീന്ദ്രൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.