
ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം കിഴക്കേ അയിലം ശാഖയുടെ ഗുരദേവ ക്ഷേത്രത്തിന്റെ രണ്ടാം പ്രതിഷ്ഠ വാർഷികവും ശ്രീനാരായണ ഗുരദേവ ജയന്തി ആഘോഷവും യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റായ ഷീലാ ത്യാഗരാജ ൽ അധ്യക്ഷതവഹിച്ചു. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് സംഘടനാ സന്ദേശം നൽകി. ജമിനി തങ്കപ്പൻ കോട്ടയം ഗുരദേവ പ്രഭാഷണം നടത്തി.ആറ്റിങ്ങൽ യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ഡി. ഗീതാദേവി, വൈസ് ചെയർപേഴ്സൺ പ്രശോഭാ ഷാജി. കൺവീനർ ശ്രീലാബിജു,അഡ്വ.ലെനിൻ,ശ്രീകണ്ഠൻ നായർ,സജു,വനിതാ സംഘം മേഖലാ കമ്മിറ്റി കൺവീനർ ബീന പ്രകാശ്,ശാഖാ വനിതാ സംഘം സെക്രട്ടറി സതി.വി എന്നിവർ സംസാരിച്ചു.