k

പാച്ചല്ലൂർ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡന്റും സൂര്യ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് എം.ഡിയുമായ അഭിലാഷ്.ആർ.എസ് വിദ്യാർത്ഥി പ്രതിനിധിയായ ആർദ്ര.എസിന് പത്രം നൽകി നിർവഹിക്കുന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസിൻ ജോസഫ്,കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സെക്രട്ടറി സ്വാമി ബോധി തീർത്ഥ,പനത്തുറ ജുമാ മസ്ജിദ് ഇമാം സലിം,ഇടവക വികാരി ഫാദർ ടോമിൻ ജോർജ്,കേരള കൗമുദി കോവളം ലേഖകൻ സി.ഷാജിമോൻ,സ്കൂൾ മാനേജർ ദീപ്തി മേനംചേരി,പി.ടി.എ പ്രസിഡന്റ് അനൂപ് തുടങ്ങിയവർ സമീപം. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സൂര്യ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് എം.ഡി അഭിലാഷ്.ആർ.എസ് ആണ് സ്കൂളിലേക്കാവശ്യമായ പത്രം സ്പോൺസർ ചെയ്തത്.