36

ഉദിയൻകുളങ്ങര: പെരുങ്കടവിള പഞ്ചായത്തിലെ പാലിയേറ്റീവിൽ ഉൾപ്പെട്ട 234 കിടപ്പ് രോഗികൾക്കായി സംഘടിപ്പിച്ച സാന്ത്വന കുടുംബ സംഗമം പെരുങ്കടവിള ഉപാസന ഓഡിറ്റോറിയത്തിൽ പാറശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, വൈസ് പ്രസിഡന്റ് സിമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐ.ആർ.സുനിത, കാനക്കോട് ബാലരാജ്, രജികുമാർ, മഞ്ജുഷ ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.ടി.ഷീലകുമാരി, കെ.വി.പത്മകുമാർ, പഞ്ചായത്ത് അംഗങ്ങളായ അമ്പലത്തറയിൽ ഗോപകുമാർ, എസ്.എസ്.ശ്രീരാഗ്, സ്നേഹലത, ധന്യ.പി.നായർ, എം.വിമല, സുജിത്ത്, സചിത്ര.വി.എ, കുടുംബശ്രീ ചെയർപേഴ്സൺ സചിത്ര.പി.എസ്, പാലിയേറ്റീവ് നഴ്സ് അനുഷ എന്നിവർ സംസാരിച്ചു. ഡോക്ടർ സുനിത കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്പർവൈസർ നാരായണൻ നന്ദി പറഞ്ഞു. ഓണക്കിറ്റ് വിതരണവും സ്നേഹവിരുന്നും നടത്തി.