തിരുവനന്തപുരം: ഇടവക്കോട് ശ്രീ സ്വയംവര പാർവതി ദേവീക്ഷേത്രത്തിലെ ശ്രീനാരായണ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഇടവക്കോട് വാർഡിലെയും ചെല്ലമംഗലം വാർഡിലെയും ഹരിതകർമ്മസേനയിലെ 24 പേരെ ആദരിച്ചു.

ഇടവക്കോട് വാർഡ് കൗൺസിലർ എൽ.എസ്.സാജു,ചെല്ലമംഗലം വാർഡ് കൗൺസിലർ സി.ഗായത്രി ദേവി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് ശ്രീനാരായണ ഭക്തജനസമിതി പ്രസിഡന്റ് സി.ജഗന്നാഥൻ പാലാഴി ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.മുൻ ചെല്ലമംഗലം വാർഡ് കൗൺസിലർ സി.സുദർശനൻ,മുൻ ഇടവക്കോട് പഞ്ചായത്ത് മെമ്പർ ഇടവക്കോട് അശോകൻ,വി.വിജയകുമാർ,ഉണ്ണിക്കണ്ണൻ എന്നിവർ ചേർന്ന് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.