
തിരുവനന്തപുരം: ഇടപ്പഴഞ്ഞി എസ്.കെ ആശുപത്രിയിൽ ഹൈപ്പെക് ചികിത്സ ആരംഭിച്ചു.വൻകുടലിൽ നാലാം സ്റ്റേജ് അർബുദം ബാധിച്ച 62 വയസുകാരിയിൽ വിജയകരമായി ശസ്ത്രക്രിയയും ഹൈപ്പെക് ചികിത്സയും പൂർത്തീകരിച്ചു.ക്യാൻസർ സർജൻമാരായ ഡോ.മിഥുൻ മോഹൻദാസ്,ഡോ.അശ്വതി.ജി.നാഥ് എന്നിവർ നേതൃത്വം നൽകിയ ശസ്ത്രക്രിയയിൽ ക്യാൻസർ രോഗ വിദഗ്ദ്ധർ ഡോ.അരുൺ.എ.ജെ,ഡോ.കൃഷ്ണൻ ഉണ്ണി,അനെസ്‌തേഷ്യ ഡോക്ടർമാരായ ഡോ.രഞ്ജിത്ത്,ഡോ.ശരണ്യ,ഹൈപ്പെക് ടെക്നീഷ്യൻ വിവേക് തുടങ്ങിയവർ പങ്കെടുത്തു.
വയറിനുള്ളിലുണ്ടാകുന്ന അർബുദ മുഴകൾ പൂർണമായും നീക്കം ചെയ്തതിനുശേഷം,നിശ്ചിതയളവിൽ ചൂടാക്കിയ (41-43 ഡിഗ്രി സെൽഷ്യസ്) കീമോതെറാപ്പി മരുന്നുകൾ വയറിനുള്ളിലേക്ക് നേരിട്ട് കടത്തി വിടുന്ന ചികിത്സ രീതിയാണ് ഹൈപ്പെക്.ഇത് മൂലം അർബുദകോശങ്ങളെ നേരിട്ട് നശിപ്പിക്കാനാകും. മൂന്നാമത്തെയും നാലാമത്തെയും സ്റ്റേജിൽ കുടൽ,അണ്ഡാശയം,ആമാശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറുകൾക്കാണ് ഈ ചികിത്സാരീതി ഉപയോഗിക്കുന്നത്.
ചെലവേറിയ ചികിത്സയാണെങ്കിലും ഗവൺമെന്റ് ഇൻഷ്വറൻസ് പദ്ധതികളായ സി.ജി.എച്ച്.എസ്,ഇ.സി.എച്ച്.എസ്,മെഡിസെപ് മറ്റു പ്രൈവറ്റ് ഇൻഷ്വറൻസ് കമ്പനികൾ മുഖേനയും ചികിത്സ ലഭിക്കും.
ക്യാപ്ഷൻ: എസ്.കെ ആശുപത്രിയിൽ നടന്ന ഹൈപ്പെക് ചികിത്സയിൽ പങ്കെടുത്ത ഡോക്ടർമാർ