photo

നെടുമങ്ങാട് ; അഭിഭാഷകനും മുൻ ജില്ലാ പഞ്ചായത്ത്‌ അംഗവുമായ ആർ.രാജ്‌മോഹൻ രണ്ടര ഏക്കറോളം സ്ഥലത്ത് സ്വന്തമായി കൃഷിചെയ്ത ജൈവ പച്ചക്കറി വിളകളുടെയും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബയോ ഫ്ലോക്ക് മത്സ്യകൃഷിയുടെയും വിളവെടുപ്പും വിപണിയും സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. അരുവിക്കര ഫാർമേഴ്‌സ് കോഓപ്പറേറ്റീവ് ബാങ്കിന്റെ മുൻ പ്രസിഡന്റാണ് ആർ.രാജ്‌മോഹൻ.ജി.സ്റ്റീഫൻ എം.എൽഎ, കർഷകസംഘം ജില്ലാ സെക്രട്ടറി കെ.സി വിക്രമൻ,സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്.പദ്മകുമാർ, വിളപ്പിൽ ഏരിയ പ്രസിഡന്റ്‌ വെള്ളനാട് എം.രാജേന്ദ്രൻ,മട്ടുപ്പാവ് കൃഷിയിൽ സംസ്ഥാന അവാർഡ് നേടിയ കർഷകൻ ഡി.വിജയ ഭാസ്കരൻ നായർ,ഗ്രാമ പഞ്ചായത്ത് മെമ്പർ ഷജിത,കർഷകസംഘം മേഖലാ ഭാരവാഹികളായ വി. ആർ.ഹരിലാൽ,എ.എം ഇല്യാസ് തുടങ്ങിയവർ പങ്കെടുത്തു.വാഴ, ചീര, പച്ചക്കറികൾ തുടങ്ങിയവയാണ് വിളവെടുത്തത്.വീട്ടുവളപ്പിലെ കുളത്തിൽ ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട ആയിരത്തിലേറെ മത്സ്യങ്ങളും വില്പനയ്ക്ക് തയ്യാറായി.