s

തിരുവനന്തപുരം: ഉത്രാട ദിനത്തിൽ തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഹോസ്പിറ്റൽ ചെയർമാൻ ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ ഉദ്ഘാടനം ചെയ്തു.ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.സന്ധ്യ,മാനേജ്മെന്റ് മെമ്പർ കേണൽ സി.എസ്.പിള്ള,മെഡിക്കൽ സൂപ്രണ്ട് ഡോ.രവി, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ കേണൽ രാജീവ് എന്നിവർ സംസാരിച്ചു.തുടർന്ന് അത്തപ്പൂക്കള മത്സരം,കലാപരിപാടികൾ,സ്റ്റാഫുകൾക്കായുള്ള ഓണക്കിറ്റ് വിതരണം എന്നിവ നടന്നു.