തിരുവനന്തപുരം: ആധുനിക തിരുവിതാംകൂറിന്റെ സേനാ നായകനും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വിശ്വസ്ത സർവ്വ സൈന്യാധിപനുമായിരുന്ന ദളപതി അനന്തപത്മനാഭൻ നാടാരുടെ മുന്നുറ്റി ഇരുപത്തി ഏഴാം ജയന്തി ദളപതി അനന്തപത്മനാഭൻ നാടാർ സാംസ്കാരിക സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. 1729 മുതൽ 1758 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെ തിരുവിതാംകൂർ രാജ്യത്തിന്റെ സ്ഥാപകനായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക സൈന്യമായിരുന്ന ചാന്നാർ പടയുടെ തലവനും, തിരുവിതാംകൂറിലെ 108 കളരികളുടെ മുഖ്യ ഗുരുവും, കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധവീരനും, നെയ്യാറ്റിൻകരയിൽ വച്ച് ശത്രുക്കളിൽ നിന്നു മാർത്താണ്ഡവർമ്മയെ അമ്മച്ചിപ്ലാവിന്റെ പോടിൽ ഒളിപ്പിച്ച രക്ഷകനും ആയിരുന്നു ദളപതി അനന്തപത്മനാഭൻ നാടാർ. യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച് ജയരാജൻ, വൈസ് പ്രസിഡന്റുമാരായ കെ.എം. പ്രഭകുമാർ, സി.ജോൺസൺ, പാളയം അശോക്, ബാലരാമപുരം മനോഹർ,അജയലാൽ നാടാർ, അഡ്വ:വിജയാനന്ദ്, വേണുഗോപാൽ പുനലൂർ ലജീഷ് കുമാർ, ശ്രീമംഗലം അനീഷ്, ജിജോ വില്യം നാടാർ, അഡ്വ. ബേസിൽ ജോയ്, പെരിങ്ങമ്മല പ്രതീഷ് എന്നിവർ പങ്കെടുത്തു,